Top News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം അബ്ബാസ് അന്തരിച്ചു



കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ അബ്ബാസ് അന്തരിച്ചു. 72 വയസ്സായിരുന്നു.[www.malabarflash.com] 

വൈകീട്ട് എട്ടരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി രണ്ടാഴ്ചയായി വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. 

1972ലാണ് ദേശാഭിമാനിയില്‍ ചേര്‍ന്നത്. പിന്നീട് സബ് എഡിറ്ററായി. കോട്ടയം, തൃശൂര്‍ കണ്ണൂര്‍ എഡിഷനുകളില്‍ ന്യൂസ് എഡിറ്ററായി ജോലി ചെയ്തു. 2008ലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ചത്. 

ഖബറടക്കം ജുമാ നമസ്‌കാരത്തിനുശേഷം കക്കോടി ജമാഅത്ത് പള്ളിയില്‍. 

മാതാപിതാക്കള്‍; മുഹമ്മദ്, ആമിന ഭാര്യ: സക്കീന, മക്കള്‍; ശബ്‌നം, തബ്‌സം. മരുമകന്‍; യൂസുഫ്.

Post a Comment

Previous Post Next Post