NEWS UPDATE

6/recent/ticker-posts

പ്രിയ സുഹൃത്തേ വിട, നായയെ സംസ്കരിക്കുന്ന നായ്ക്കൂട്ടം, കണ്ണ് നനയാതെ കാണാനാവില്ല ഈ വിടപറച്ചിൽ

മനുഷ്യരോട് ഏറ്റവും അടുത്ത് സ്നേഹത്തോടെ ജീവിക്കുന്ന മൃ​ഗങ്ങളാണ് നായയും പൂച്ചയും അല്ലേ? എന്നാൽ, മനുഷ്യരുടെ അത്രയും വൈകാരികമായ അടുപ്പം ഇവ ജീവിതത്തിൽ കാണിക്കാറുണ്ടോ? ഒരുപക്ഷേ, മനുഷ്യരേക്കാൾ കൂടുതൽ കറ പുരളാത്ത സ്നേഹം കാണിക്കാൻ അവയ്ക്ക് കഴിഞ്ഞേക്കും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.[www.malabarflash.com]


വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ക്ലിപ്പിൽ, ഒരു കൂട്ടം നായ്ക്കൾ തങ്ങളുടെ സുഹൃത്തിനോട് വൈകാരികമായി വിടപറയുന്നത് കാണാം. ഹൃദയസ്പർശിയായ പ്രവൃത്തി തീർച്ചയായും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.

ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നായ്ക്കൂട്ടം മറ്റൊരു നായയെ സംസ്കരിക്കുന്നത് കാണാം. അവർ ഒരുമിച്ച് ഒരു കുഴി കുഴിച്ച് അവരുടെ സുഹൃത്തിനെ അതിൽ ഒരുമിച്ച് ചേർന്ന് മറവു ചെയ്യുകയാണ്. അതിനെ മണ്ണിട്ട് മൂടുന്നതും വീഡിയോയിൽ കാണാം.

ഫെബ്രുവരി 28 -ന് ഷെയർ ചെയ്തതിന് ശേഷം 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 1.67 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നായകളുടെ ഈ വൈകാരികമായ യാത്രപറച്ചിൽ കണ്ണ് നനച്ചു എന്ന് നിരവധിപ്പേരാണ് പറഞ്ഞത്.

അടുത്തിടെ നടന്ന ഒരു പഠനത്തിൽ തങ്ങളുടെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടാൽ നായകളെ അത് വളരെ ദുഖത്തിലാഴ്ത്തും എന്ന് കണ്ടെത്തിയിരുന്നു. 'സയന്റിഫിക് റിപ്പോർട്ട്സ്' എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി 426 പേരിൽ നിന്നുമാണ് ചോദ്യാവലിയുടെ സ​ഹായത്തോടെ വിവരങ്ങൾ ശേഖരിച്ചത്. അവരെല്ലാവരും രണ്ട് നായകളുണ്ടായിരുന്നവരും അതിൽ ഒന്നിനെ നഷ്ടപ്പെട്ടവരുമാണ്. ഒരു നായയെ നഷ്ടപ്പെട്ട ശേഷമുള്ള ഉടമകളുടെയും ശേഷിച്ച നായയുടെയും അവസ്ഥ, പെരുമാറ്റം ഇവയെല്ലാം രേഖപ്പെടുത്തപ്പെട്ടു.

പങ്കെടുത്തവരിൽ 86 ശതമാനം പേരും ഒരു നായ ഇല്ലാതായ ശേഷം ജീവിച്ചിരിക്കുന്ന നായയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം വന്നുവെന്ന് സമ്മതിക്കുകയുണ്ടായി. പിറോൺ പറഞ്ഞു: "മൊത്തത്തിൽ, നായ്ക്കൾ കുറച്ച് മാത്രം കളിക്കുകയും ഭക്ഷണം കഴിക്കുകയും, കൂടുതൽ ഉറങ്ങുകയും, ഉടമകളുടെ ശ്രദ്ധയ്ക്കായി കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്."

നായ്ക്കൾ എത്രകാലം ഒരുമിച്ചു ജീവിച്ചു എന്നോ ജീവിച്ചിരിക്കുന്ന നായ്ക്കൾ ശവശരീരം കണ്ടോ എന്നതുമായി ഈ മാറ്റങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്ന് സംഘം പറഞ്ഞു. അതുപോലെ കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരുന്ന നായകൾ ഒന്നിന്റെ മരണശേഷം കൂടുതൽ ദുഖിതരാവുന്നു. ഉദാഹരണത്തിന് ഭക്ഷണം ഒരുമിച്ച് കഴിച്ചിരുന്ന രണ്ട് നായ്ക്കളിൽ ഒന്നിന്റെ മരണശേഷം മറ്റേത് അധികം ഒന്നിലും ആക്ടീവാവാതെ കൂടുതൽ നേരം ഉറങ്ങുന്നു എന്നും ​ഗവേഷകർ പറയുന്നു.

Post a Comment

0 Comments