Top News

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. റിഫയുടെ മൃതദേഹം ദുബൈയിൽ നിന്ന് പുലർച്ചെ നാട്ടിലെത്തിച്ചു കബറടക്കി.[www.malabarflash.com]


തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി നാട്ടിലുള്ള മകനുമായി റിഫ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് റിഫ മരിച്ചുവെന്ന വാർത്ത അറിയുന്നത്. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങൾ റിഫക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭർത്താവിനും രണ്ട് വയസുള്ള മകനുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് റിഫ മകനെ മാതാപിതാക്കളുടെ അടുത്താക്കി ദുബൈയിലേക്ക് തിരിച്ചത്. തുങ്ങിമരിച്ച നിലയിലാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ കണ്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി വന്ന ഭർത്താവാണ് മൃതദേഹം കണ്ടത്.

Post a Comment

Previous Post Next Post