Top News

താജുശ്ശരീഅ: സുന്നത്ത് ജമാഅത്തിൻ്റെ വിഷയത്തിൽ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറാവാത്ത നേതാവ്: കുമ്പോൽ തങ്ങൾ

ഷിറിയ: സുന്നത്ത് ജമാഅത്തിൻ്റെ വിഷയത്തിൽ ഒരാളോടും സന്ധിയാവാതെ ശരീഅത്തുകൾ മുറുകെ പിടിച്ച് ജീവിച്ച നേതാവാണ് താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താതെന്ന് സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പറഞ്ഞു.[www.malabarflash.com]


താജുശ്ശരീഅ ഒന്നാം ഉറൂസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

തിരുചര്യകൾ ജീവിതത്തിൽ പകർത്തുന്നതിൽ വലിയ ജാഗ്രത പുലർത്തി ഭയഭക്തിയോടെ ജീവിച്ച ഉസ്താദിൻ്റെ സ്വഭാവം ഏവരെയും ആകർഷിക്കുന്നതായിരുന്നു എന്നും കൂട്ടിച്ചേർത്തു.
സയ്യിദ് സാദാത്ത് തങ്ങൾ ഗുരുവാനക്കരെ അദ്ധ്യക്ഷത വഹിച്ചു.

ഉറൂസിൻ്റെ ഭാഗമായി ബുർദ്ധ മജ്ലിസ് പ്രവാചക പ്രേമികൾക്ക് കുളിർമയേകി.
നിരവധി പ്രവാചക മദ്ഹ് ഗായകർ അടങ്ങിയ വേദിയിയും ഇഷ്ഖിൽ ലയിച്ച് ഏറ്റ് ചെല്ലുന്ന സദസ്സും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, സയ്യിദ് അസ്ഹർ തങ്ങൾ, അബ്ദുസ്സമദ് അമാനി പട്ടുവം, ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ, മുഈനുദ്ധീൻ ബാഗ്ലൂർ, അബ്ദുഷുക്കൂർ ഇർഫാനി, അഫ്സൽ കണ്ണൂർ നേതൃത്വം നൽകി.
സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന ദുആക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post