Top News

സൗദി അറേബ്യയില്‍ കുട്ടിയുടെ ജന്മദിനം ആഘോഷിക്കാന്‍ സാധനങ്ങള്‍ വാങ്ങാന്‍പോയ യുവതി വാഹനമിടിച്ചു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ യുവതി കാറിടിച്ചു മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് കഴിഞ്ഞ ദിവസം തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്.[www.malabarflash.com]


സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ആണ് ഭര്‍ത്താവ്. സുജാനയും മകനും സന്ദര്‍ശക വിസയിലാണ് സൗദി അറേബ്യയിലെത്തിയതാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങള്‍ വാങ്ങാന്‍ താമസ സ്ഥലത്തിനടുത്തുള്ള ഫ്‌ളവര്‍ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

റിമാല്‍ പോലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഭര്‍ത്താവ് വിവരമറിഞ്ഞത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്‍ബൂബ്, ദഖ്‍വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.

Post a Comment

Previous Post Next Post