Top News

കയര്‍ കഴുത്തില്‍കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; രക്ഷിക്കാനുള്ള ശ്രമത്തില്‍ മുത്തശ്ശിക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.[www.malabarflash.com]


വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ മാവിന്റെ കൊമ്പില്‍ കയര്‍ കെട്ടി കളിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. 60 വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post