NEWS UPDATE

6/recent/ticker-posts

എട്ടു വയസുകാരനെ മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മേൽപറമ്പ: എട്ടു വയസുകാരനെ മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള പാലിച്ചിയടുക്കത്തെ സവാദിന്റെ മകന്‍ മുഹമ്മദ് ശുവൈഫ് ആണ് മരിച്ചത്. വീടിനടുത്തുള്ള മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മീനിനെ നോക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.[www.malabarflash.com]

ഉടന്‍ തന്നെ ബന്ധുക്കള്‍ ദേളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്

മാതാവ്: ഫസീല, രണ്ട് സഹോദരിമാർ ഉണ്ട്. 

Post a Comment

0 Comments