Top News

പൗരന്മാരുടെ കടങ്ങൾ തീർപ്പാക്കാൻ 63.1 ദശലക്ഷം ദിർഹം അനുവദിച്ച് ഷാർജ

ഷാർജ: ഷാർജയിൽ പൗരന്മാർക്ക് സുസ്ഥിരജീവിതം പ്രദാനംചെയ്യുന്നതിന് 63.11 ദശലക്ഷം ദിർഹം അനുവദിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിൽ ഷാർജ ഡെബ്റ്റ് സെറ്റിൽമെന്‍റ് കമ്മിറ്റിയാണ് (എസ്.ഡി.എസ്.സി) അനുമതി നൽകിയത്.[www.malabarflash.com]

വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകളുടെ കടങ്ങൾ സർക്കാർ അടക്കുമെന്ന് ഷാർജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിൻ അൽ ശൈഖ് സ്ഥിരീകരിച്ചു. 

കമ്മിറ്റിയുടെ കടം തിരിച്ചടവ് സംവിധാനത്തിൽനിന്ന് 1827 പൗരന്മാർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മൊത്തം 901, 499,153 ദിർഹം കടങ്ങൾ തീർപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post