Top News

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം 10 ആയി

മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ 10 ആയി. ബുധനാഴ്‍ച അവിശിഷ്‍ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്‍ചയായിരുന്നു ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ആരിദ് പ്രദേശത്ത് അപകടമുണ്ടായത്.[www.malabarflash.com]


ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ബുധനാഴ്‍ച രാവിലെ രണ്ട് മൃതദേഹങ്ങളും ഉച്ചയ്‍ക്ക് ശേഷം ഒരു മൃതദേഹവും കൂടി കണ്ടെടുത്തു.


യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഇനിയും കണ്ടെത്താനുള്ള നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post