Top News

വിറാസ് രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് അബ്‌സ്ട്രാക്റ്റുകള്‍ ക്ഷണിച്ചു

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സഡ് സ്‌റഡീസ് (വിറാസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലേക്ക് അബ്‌സ്ട്രാക്റ്റുകള്‍ ക്ഷണിച്ചു.[www.malabarflash.com]


‘അല്‍ഹിക്മയും ആധുനിക ഫിലോസഫിയും; ഇസ്ലാമിലെ ധൈഷണിക വ്യവഹാരങ്ങളുടെ മാതൃകകള്‍ ‘ എന്ന വിഷയത്തില്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളിലാണ് കോണ്‍ഫറന്‍സ് നടക്കുക.

ധൈഷണിക പാരമ്പര്യത്തിന്റെ മാതൃകകള്‍ അന്വേഷിക്കുകയും ആധുനിക ഫിലോസഫിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ വ്യാപിപ്പിക്കുകയുമാണ് കോണ്‍ഫറന്‍സ് ലക്ഷ്യം വെക്കുന്നത്.

കോണ്‍ഫറന്‍സിന് മുമ്പ് പ്രീകോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപോപ്പുകളും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് wiras.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 7063939055.

Post a Comment

Previous Post Next Post