Top News

ഉദുമ ഗ്രാമപഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി പ്രവൃത്തിക്ക് തുടക്കമായി

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി പ്രവൃത്തിക്ക് കൊപ്പല്‍ വാര്‍ഡിലെ കൊപ്പല്‍- ഒദോത്ത് വയല്‍ തോടില്‍ തുടക്കമായി. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.[www.malabarflash.com] 

തോടിന് ഇരുവശത്തുമായി 300 മീറ്റര്‍ നീളത്തിലായി 1740 സ്‌ക്വയര്‍ഫീറ്റ് കയര്‍ ഭൂവസ്ത്രം ആദ്യഘട്ടത്തില്‍ വെച്ചു പിടിപ്പിക്കും. 90816 രൂപ ചിലവില്‍ തൊഴിലുറപ്പു തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പിലാക്കുക. 

കൊപ്പലില്‍ നടന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് എഇ മോണിക്ക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ശകുന്തള ഭാസ്‌ക്കരന്‍, വിനയന്‍, ബഷീര്‍ പാക്യര, അശോകന്‍, ഹാരീസ് അങ്കകളരി, ശൈനി മോള്‍, നഫീസ പാക്യര സിഡിഎസ് ചെയര്‍പോഴ്‌സണ്‍ സനുജ, പി വി ഭാസ്‌കരന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, പീതാംബരന്‍ കൊപ്പല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് സ്വാഗതവും തൊഴിലുറപ്പ് ഓവര്‍സിയര്‍ വിജിന വിജയന്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post