Top News

ഖത്തറില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ മലയാളി ബാലിക മരിച്ചു

ദോഹ: ഖത്തറില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് (നാലു വയസ്സ് ) ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്.

മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടില്‍ വെച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു. 

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.

Post a Comment

Previous Post Next Post