ചെറുവത്തൂർ: നാട് കൈകോർത്തപ്പോൾ ശബിൻ രാജിന് ഇറാനിലേക്ക് പറക്കാനുള്ള പണമായി. ഇറാനിൽ നടക്കുന്ന ആംപ്യുറ്റി ഫുട്ബാൾ മത്സരത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണിയാട്ടെ ശബിൻരാജ് സ്പോൺസറുടെ പിന്മാറ്റത്തെത്തുടർന്ന് യാത്രപോലും മുടങ്ങുന്ന സാഹചര്യത്തിലായിരുന്നു. ഇതിനെ തുടർന്ന് എരവിൽ ഫുട്ബാൾ അക്കാദമി ധന സമാഹരണത്തിനായി മുന്നിട്ടിറങ്ങുകയും വിമാന ടിക്കറ്റിനും മറ്റു ചെലവുകൾക്കുമായി തുക സമാഹരിക്കുകയും ചെയ്തു.[www.malabarflash.com]
വീട്ടിൽ നടന്ന ചടങ്ങിൽ ആവശ്യമായ തുക ശബിൻ രാജിനെ എൽപിച്ചു. ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി, സംസ്ഥാന താരങ്ങളായ ബിജുകുമാർ, റാഷിദ്, അസ്ലം, അനഘ്, പ്രവീൺ, ജെയിൻ, സവിനേഷ് എന്നിവരും പങ്കെടുത്തു.

മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയവരുടെ ആശംസകളോടെയാണ് ചടങ്ങ് നടന്നത്. യോഗത്തിൽ ബിജു കാനായി അധ്യക്ഷത വഹിച്ചു. കെ. ചിത്രരാജ്, പ്രശാന്ത് എടാട്ടുമ്മൽ, രാഘവൻ കുളങ്ങര, ഷെഫീഖ് ചന്തേര, ബിജു മടിക്കൈ, രാഗേഷ് പൊതാവൂർ, സി.പി. പ്രദീപ്, ഗോകുൽ ഇയ്യാകാട് എന്നിവർ സംസാരിച്ചു.
Post a Comment