Top News

സ്വകാര്യ ഹോട്ടലില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ചനിലയില്‍

തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ.[www.malabarflash.com]

ബുധനാഴ്ച വൈകിട്ടാണ് കാര്യാട്ടുകര സ്വദേശിനി സംഗീത(26)യെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് സുനില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിനെ സമീപിച്ചത്. പരാതി എഴുതിനല്‍കിയിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. 

ഇതിനൊപ്പം നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഈ പരിശോധനയിലാണ് സ്വകാര്യ ഹോട്ടലിലെ മുറിയില്‍ സംഗീതയെയും ഒളരിക്കര മണിപ്പറമ്പില്‍ ജിമ്മിയുടെ മകന്‍ റിജോ(26)യെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയോടെയാണ് സംഗീതയും റിജോയും നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും ജനല്‍കമ്പിയില്‍ തൂങ്ങിയെന്നാണ് നിഗമനം. സംഗീതയ്ക്ക് മൂന്ന് മക്കളുണ്ട്. 

Post a Comment

Previous Post Next Post