Top News

കാളവണ്ടിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അടിമാലി: ബൈക്ക് കാളവണ്ടിയുടെ പിറകിൽ ഇടിച്ച് ഇടുക്കി സ്വദേശി ഉൾപ്പെടെ 2 യുവാക്കൾ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡി നായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം (27) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂർ മുന്തലിനു സമീപമാണ് അപകടം. ബോഡിനായ്ക്കന്നൂരിൽ ഇറച്ചി കച്ചവടം ചെയ്യുന്നവരാണ് ഇരുവരും.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ബോഡി നായ്ക്കന്നൂരിൽ എ.ഐ.എ.ഡി.എം.കെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത പ്രഭാകരനും പ്രദീപും ബൈക്കിൽ ബോഡി നായ്ക്കന്നൂർ - മൂന്നാർ റോഡിലൂടെ തിരിച്ചു വരുമ്പോൾ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീണ് തൽക്ഷണം മരിച്ചു.

തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് യുവാക്കൾ വഴിയിൽ മരിച്ചു കിടക്കുന്ന വിവരം അതുവഴി വന്ന മറ്റ് യാത്രക്കാരാണ് പോലീസിൽ അറിയിച്ചത്. ബോഡി നായ്ക്കന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം ബോഡി നായ്ക്കന്നൂരിൽ സംസ്ക്കരിച്ചു.

Post a Comment

Previous Post Next Post