Top News

സ്വപ്‌നയുടെ ശമ്പളം തിരിച്ചുപിടിക്കുന്നു; പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. സ്വപ്‌നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി.[www.malabarflash.com]

ധനപരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്ടിന്‍മേലാണ് നടപടി. വ്യാജരേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചുപിടിക്കണമെന്നായിരുന്നു ധനപരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്ട്. 

നഷ്ടം സംഭവിച്ച തുക തിരിച്ചുനല്‍കണമെന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം ശിവശങ്കര്‍, കെഎസ്ടിഐഎല്‍ മുന്‍ എംഡി ജയശങ്കര്‍ പ്രസാദ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍ എന്നിവരില്‍നിന്നും തിരിച്ചുപിടിക്കാനായിരുന്നു ധനപരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ. 

ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കിലാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണ് സ്വപ്‌നയെ തിരഞ്ഞെടുത്തത്. ധനകാര്യവകുപ്പിന്റെ ശുപാര്‍ശയില്‍ ഒരുവര്‍ഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്.

Post a Comment

Previous Post Next Post