Top News

കുടുംബത്തിന്റെ മരണം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, വിഷവാതകം ഉൽപാദിപ്പിച്ചത് വിവിധ മൂലകങ്ങൾ ചേർത്ത്

തൃശൂർ: കുടുംബത്തിലെ നാലുപേർ വീടിന്‍റെ കിടപ്പുമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേർന്ന ഉഴുവത്ത് കടവിലാണ് നാടിനെ നടുക്കിയ സംഭവം.[www.malabarflash.com]


പൊതുമരാമത്ത് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പരേതനായ കാടാംപറമ്പത്ത് ഉബൈദിന്‍റെ മകൻ ആസിഫ് (41), ആസിഫിന്‍റെ ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (13), അനെയ്നുന്നിസ (ഏഴ്​) എന്നിവരാണ് മരിച്ചത്.

റോഡിനോട് ചേർന്ന ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് നാലുപേരുടെയും മൃതദേഹം കിടന്നിരുന്നത്. സോഫ്റ്റ്​വെയർ എൻജിനീയറായ ആസിഫ് കിടപ്പുമുറിയോട് ചേർന്നുതന്നെ ഓഫിസ് സംവിധാനമൊരുക്കി വിദേശ ഐ.ടി കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. താഴത്തെ നിലയിൽ മാതാവ് ഫാത്തിമയും സഹോദരി ഷിഫയും അവരുടെ മക്കളുമാണ് താമസിച്ചിരുന്നത്.

രാവിലെ 10​ കഴിഞ്ഞിട്ടും ആസിഫിന്‍റെ കുടുംബാംഗങ്ങളിലാരും പുറത്തിറങ്ങാതായതോടെ താഴെയുണ്ടായിരുന്ന സഹോദരി പറവൂരുള്ള മറ്റൊരു സഹോദരനെയും അയൽവാസികളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജനവാതിലുകൾ പൊളിച്ച് നോക്കിയപ്പോഴാണ് നാലുപേരും മരിച്ചുകിടക്കുന്നത് കണ്ടത്.

കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് അനുമാനം. വിവിധ മൂലകങ്ങൾ ചേർത്ത് വിഷവാതകം ഉൽപാദിപ്പിച്ചതെന്ന് കരുതുന്ന പാത്രം വാതിലിന്​ സമീപമുണ്ടായിരുന്നു. എ.സി പ്രവർത്തിപ്പിക്കുകയും മുറിയുടെ എല്ലാ എയർ ഹോളുകളും ടാപ് ഒട്ടിച്ച് സീൽ ചെയ്യുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post