ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു.[www.malabarflash.com]
ഹരിയാനയിലെ സോനിപത്തിൽ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഡൽഹിയിൽനിന്ന് ഭട്ടിൻഡയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ദീപുവിന്‍റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്ന് അന്ന് കർഷകർ ആരോപിച്ചിരുന്നു.

Post a Comment