മലപ്പുറം: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളില്‍ പായുന്ന ഫ്രീക്കന്മാര്‍ സൂക്ഷിക്കുക. ബൈക്ക് മോടി കൂട്ടിയാല്‍ ഖജനാവ് ഉഷാറാകും. കഴിഞ്ഞ ദിവസം രൂപം മാറ്റിയ ബൈക്കിന് അധികൃതര്‍ പിഴയിട്ടത് നൂറും അഞ്ഞൂറുമല്ല, 17000 രൂപ!. [www.malabarflash.com]
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെയാണ് ഈ എട്ടിന്റെ പണി. നിരത്തില്‍ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ണ്ടത്താണി സ്വദേശിക്കാണ് പണി കിട്ടിയത്. പിഴ ഈടാക്കിയതിന് പുറമെ വാഹനത്തിന്റെ എക്സ്ട്രാ ഫിറ്റിംഗ്സ് സ്വന്തം ചെലവില്‍ നീക്കി നമ്പര്‍ ബോര്‍ഡ് പ്രവേശിപ്പിച്ചതിന് ശേഷമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയില്‍ യു. സിറ്റി, തലപ്പാറ, കക്കാട്, പൂക്കിപറമ്പ്, കോട്ടക്കല്‍ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ. കെ കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം വി ഐമാരായ സജി തോമസ്, വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Post a Comment