Top News

വിവാഹം കഴിഞ്ഞ് പത്താം നാൾ ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

ബാലുശേരി: ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണയുടെ ഭാര്യയാണ്. ഇക്കഴിഞ്ഞ 9 നാണ് ഇവരുടെ റജിസ്റ്റർ വിവാഹം നടന്നത്.[www.malabarflash.com]

 വിവാഹം കഴിഞ്ഞ് പത്താം നാളാണ് കൊടുവള്ളി സ്വദേശി തേജയെ ബാലുശ്ശേരിയിലെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രാവിലെ ഉറക്കമുണർന്ന ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബാലുശ്ശേരി പോലീസ്  അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി ഒൻപതിന് കൊടുവള്ളിയിലെ വീട്ടിൽ നിന്ന് കോളേജിൽ പോകുന്നു എന്നു പറഞ്ഞാണ് തേജ ഇറങ്ങിയത്. പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരി സ്വദേശി ജിനു കൃഷ്ണയുമായി രജിസ്റ്റർ വിവാഹം ചെയ്തതായി ബന്ധുക്കൾക്ക് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം തേജ വീട്ടിലേക്ക് വിളിക്കുകയോ മറ്റ് വിവരങ്ങൾ ഒന്നും അറിയുകയോ ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മരണ വിവരം പോലീസാണ് തേജയുടെ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോലജ് ആശുപ്തരിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മരണത്തിൽ സംശയമുണ്ടെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post