Top News

ഉദയമംഗലം ആറാട്ടുമഹോത്സവം എപ്രിൽ 13 മുതൽ 17 വരെ

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ടുമഹോത്സവം ഏപ്രിൽ 13 മുതൽ 17 വരെ വിവിധ ആധ്യാത്മിക താന്ത്രിക പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.[www.malabarflash.com] 

ആറാട്ടുമഹോത്സവത്തിൻ്റെ ധനസമാഹരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് കെ വി ബാലകൃഷ്ണന് ഫണ്ട് കൈമാറി ആഘോഷ കമ്മിറ്റി ചെയർമാൻ കെ വിശാലാക്ഷൻ നിർവ്വഹിച്ചു. 

പി ആർ ചന്ദ്രൻ, ട്രഷറർ പി പി കൃഷ്ണൻ, ഭരണ സമിതി ജനറൽ സെക്രട്ടറി വി കുഞ്ഞിരാമൻ, ഗോപാലൻ കുറുക്കൻകുന്ന്, ബാബു പ്രതാപൻ, ടി വി കുമാരൻ, കൃഷ്ണൻ ബായിക്കര, കെ ഭാസ്കരൻ, കെ വി രാധാകൃഷ്ണൻ, അനീഷ് പണിക്കർ, സി ബാലകൃഷ്ണൻ, കെ വി ശ്രീജിത്ത്, വിഷ്ണു, വിജയരാജ് ഉദുമ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post