ഭോപ്പാല്‍: പശുവിന് മുന്‍പില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഭോപ്പാല്‍ സ്വദേശിയായ വീരേന്ദ്ര റാത്തോഡ് എന്നയാളെ വെള്ളിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. പശുവിന്റെ മുന്നില്‍ നിന്ന് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് സൈഫുദ്ദീന്‍ പാട്ലിവാല എന്നയാളെയാണ് വീരേന്ദ്ര റാത്തോഡ് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തിനിടെ സൈഫുദ്ദീന്‍ ആവര്‍ത്തിച്ച് ക്ഷമ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.
മര്‍ദ്ദിച്ചുവെന്ന് കാണിച്ച് സൈഫുദ്ദീന്‍ മാനക് ചൗക് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്തുകൊണ്ട് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരേ ഐപിസി 323, 294, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

In Ratlam, Madhya Pradesh, A group of men beat an elderly man Saifuddin, He was abused and was asked to remove and Kick his Skull Cap.
— Mohammed Zubair (@zoo_bear) January 29, 2022
Reason : He was urinating on roadside in front of a cow. pic.twitter.com/6fTua0iReo
Post a Comment