Top News

മാപ്പിളപ്പാട്ട് കലാകാരൻ ചെലവൂർ കെ.സി. അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് രചയിതാവും ചിന്തകനുമായിരുന്ന കെ.സി. അബൂബക്കര്‍ (ചെലവൂര്‍ കെ.സി-95) അന്തരിച്ചു. കേരള മാപ്പിള കലാ അക്കാദമിയുടെ മികച്ച ഗനരചയിതാവ്, ഗായകന്‍ എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.[www.malabarflash.com]

രണ്ടു ഭാഷകളില്‍ ഗാനരചന നടത്തിയതിനും ആകാശവാണിയില്‍ സ്വന്തം രചനകള്‍ മാത്രം പാടിയതിനും ആള്‍ കേരള മാപ്പിള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഭാര്യമാര്‍: സുഹറാബി, പരേതയായ ഫാത്തിമബി. മക്കള്‍: ഫസലുല്‍ ഹഖ് (ചേരാനല്ലൂര്‍ മര്‍കസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, എറണാകുളം), അമീര്‍ ഹസന്‍ (ആസ്ട്രേലിയ), ബല്‍ക്കീസ്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതൽക്കേ മാപ്പിളപ്പാട്ട് രചനയിൽ സജീവമായിരുന്നു. 1950കളില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശമിത്രം മാസിക, അല്‍ബയാന്‍, സുബുല സലാം തുടങ്ങിയ സാമുദായിക മാസികകളിലും രചനകള്‍ പ്രസിദ്ധീകരിച്ചു. 

1956-62 കാലത്ത് ചെലവൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. ചെലവൂരിലെ എസ്.വൈ.എസ് സ്ഥാപക സെക്രട്ടറി, ചെലവൂര്‍ മദ്രസ്സ സ്ഥാപക സെക്രട്ടറി, പള്ളികമ്മറ്റി സ്ഥാപക സെക്രട്ടറി, 1982ല്‍ പാലക്കാട് കേന്ദ്രമായി സ്ഥാപിച്ച കേരള സംസ്ഥാന കായികാഭ്യാസ കളരി സംഘം സംസ്ഥാന ജോയന്‍റ് സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന മാപ്പിള കലാവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലളിലും പ്രവര്‍ത്തിച്ചിരുന്നു.

Post a Comment

Previous Post Next Post