Top News

ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിയായ വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം(നാല് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി.[www.malabarflash.com]

2019 നവംബറില്‍ ദുബൈ അല്‍ ഐന്‍ റോഡില്‍ വെച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ കേസിലാണ് വിനുവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്.

ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിനു കേസ് കൊടുത്തിരിക്കുന്നത്. കേസ് നടത്തിപ്പിനായി ഇദ്ദേഹത്തിന്റെ സഹോദരന്‍ വിനീഷ്, മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ ബന്ധുക്കളായ അലെന്‍, ജിനു എന്നിവര്‍ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. 

ശേഷം അദ്ദേഹത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ നടത്തിയ നിയമനടപടിയിലൂടെയാണ് വിനുവിന് ഇത്തരത്തിലൊരു അനുകൂല വിധി സ്വന്തമാക്കാന്‍ സാധിച്ചത്.

Post a Comment

Previous Post Next Post