ആഭ്യന്തര യുദ്ധത്തിന്റെ മുറിവ് ഇനിയുമുണങ്ങാത്ത കംബോഡിയയില്‍ കുഴിബോംബുകള്‍ കണ്ടെടുത്ത് ആയിരങ്ങളെ രക്ഷപ്പെടുത്തിയ എലിക്ക് വീരചരമം. 100 ലേറെ കുഴിബോംബുകളും ഭൂമിക്കടിയില്‍ കുഴിച്ചിട്ട അനേകം സ്‌ഫോടക വസ്തുക്കളും മണം പിടിച്ച് കണ്ടെത്തിയ മഗാവ എന്ന എലിക്ക് കംബോഡിയ വീരോചിതമായ യാത്രയയപ്പാണ് നല്‍കിയത്.[www.malabarflash.com]
ധീരതയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരം നേടിയ കംബോഡിയന്‍ ജനതയുടെ പ്രിയപ്പെട്ട ഈ എലി എട്ടാം വയസ്സിലാണ് വിടപറഞ്ഞത്.
കഴിഞ്ഞ ജൂണ്‍ മാസം മഗാവ ജോലിയില്‍നിന്നും വിരമിച്ചിരുന്നു. തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു. അവിടെവെച്ചാണ് മരണം. കഴിഞ്ഞ ആഴ്ച വരെ ഇവന്‍ ഊര്‍ജസ്വലനായിരുന്നുവെന്നും പെട്ടെന്നാണ് അസുഖം ബാധിച്ച് നിശ്ശബ്ദനായതെന്നും ആഗോള സന്നദ്ധ സംഘടനയായ അപോപോ പ്രസ്താവനയില്‍ അറിയിച്ചു.

അസുഖം ബാധിച്ച് ഭക്ഷണം കഴിക്കാതായ മഗാവ അവശനായെന്നും മൃഗഡോക്ടറുടെ ചികില്‍സയിലിരിക്കെയാണ് വിടപറഞ്ഞതെന്നും സംഘടനയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Post a Comment