NEWS UPDATE

6/recent/ticker-posts

വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു; സംഭവം പ്രതിയെ തിരയുന്നതിനിടെ

തിരുവനന്തപുരം: പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. എസ് എ പി. ക്യാമ്പിലെ പോലീസുകാരൻ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്.[www.malabarflash.com]


പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രധാന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അഞ്ചുതെങ്ങ് പണയില്‍ക്കടവിൽ മറിഞ്ഞത്.

ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് വർക്കല സി ഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം പുറപ്പെട്ടത്. സി ഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.

അതിനിടെ, പോലീസുകാരന്റെ വേർപാടിൽ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ അനുശോചിച്ചു. കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ നഷ്ടമായ എസ് എ പി ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments