NEWS UPDATE

6/recent/ticker-posts

എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസ്: ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് അറസ്റ്റില്‍

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​. ഷാന്‍റെ കൊലപാതക കേസിൽ ആർ.എസ്​.എസ്​ ആലുവ ജില്ല പ്രചാരക്​ അറസ്​റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത്​ 13ാംവാർഡിൽ കുറുങ്ങാടത്ത് കെ.വി. അനീഷിനെയാണ്​ (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ​ അറസ്​റ്റ്​ ചെയ്​തത്​.[www.malabarflash.com]


ഷാനെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്​.എസ്​ നേതാക്കൾക്ക്​ ആലുവയിലെ ആർ.എസ്​.എസ്​ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നൽകിയതിനാണ്​ ഇയാൾ പിടിയിലായത്​. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

ഇതോടെ, ഷാൻ വധക്കേസിൽ അറസ്​റ്റിലായവരുടെ എണ്ണം 15 ആയി. അതേസമയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പോലീസ്​ നൽകുന്നുണ്ട്​. ഷാൻ, രഞ്​ജിത്ത്​ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്​.

കണ്ണൂരിൽനിന്നുള്ള ആർ.എസ്‌.എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ്​ ഷാ​ന്‍റെ കൊലപാതകം നടന്നുവെ​ന്നതടക്കമുള്ള കാര്യവും പൊലീസ്​ പരിശോധിക്കും. അറസ്​റ്റിലായ ആർ.എസ്​.എസ്​ ജില്ല പ്രചാരകിൽനിന്ന്​ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്​.

Post a Comment

0 Comments