Top News

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശം പങ്കുവെച്ച യുവാവ് അറസ്റ്റില്‍

കൊല്ലം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശകള്‍ പങ്കുവെച്ച യുവാവിനെ കൊല്ലം വെസ്റ്റ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പിടിയിലായത്.[www.malabarflash.com]

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പോലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post