Top News

വിവാഹ ചടങ്ങുകള്‍ക്കിടെ ഊഞ്ഞാലില്‍ നിന്ന് 12 അടി താഴേക്ക് വീണു, വധൂവരന്‍മാര്‍ക്ക് പരിക്ക്

റായ്പുര്‍: വിവാഹചടങ്ങുകള്‍ എത്രത്തോളം വ്യത്യസ്തവും ആകര്‍ഷകവും ആക്കാമെന്നാണ് പുതുതലമുറ പരീക്ഷിക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും അപകടങ്ങളില്‍ കലാശിക്കാറുണ്ട്‌.[www.malabarflash.com]

അത്തരമൊരു സംഭവമാണ് റായ്പൂരില്‍ ഉണ്ടായത്. വിവാഹ വേദിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച അലങ്കൃതമായ ഊഞ്ഞാലില്‍ എത്തിയ വധുവും വരനും ഊഞ്ഞാല്‍ പൊട്ടി നിലത്തേക്ക് വീണതാണ് സംഭവം.

12 അടിയോളം ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. രണ്ട് പേര്‍ക്കും പരിക്കേറ്റു. മുഹൂര്‍ത്തം അരമണിക്കൂറോളം വൈകിയെങ്കിലും വിവാഹ ചടങ്ങുകള്‍ നടത്തി. വിവാഹ ചടങ്ങുകളുടെ ഭാഗമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയത്. അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തു.

Post a Comment

Previous Post Next Post