NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പിന് തുടക്കം

കാസറകോട്:  സംഘടനയുടെ നവ ധൗത്യങ്ങഴള്‍ക്ക് പാകപ്പെടുത്തിയ എസ് വൈ എസ് ടീം ഒലീവിന്റെ സംസ്ഥാന മാതൃക സഹവാസ ക്യാമ്പ് സ്‌ട്രൈറ്റ് ലൈനിന് പുത്തിഗെ മുഹിമ്മാത്തില്‍ തുടക്കമായി. പ്രാസ്ഥാനിക മുന്നേറ്റത്തിന് ജീവിതം സമര്‍പ്പിച്ച സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കര്‍മ്മ ഭൂമിയില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി 150 ലേറെ പ്രതിനിധിക്ള്‍ നടത്തിയ ജന സമ്പര്‍ക്കം ശ്രദ്ധേയമായി.[www.malabarflash.com]

ശനിയാഴ്ച്ച രാവിലെ തളങ്കര മാലിക്ക് ദീനാര്‍ മഖാം സിയാറത്തോടെയാണ് പ്രതിനിധികള്‍ ക്യാമ്പ് സൈറ്റില്‍ എത്തിച്ചേര്‍ന്നത്. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറ്ത്തിന് ശേഷം നഗരിയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി പതാക ഉയര്‍ത്തി. 

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു.പ്രസ്ഥാനം വിഭാവനം ചെയ്യുന്ന ആധര്‍ശ- സാന്ത്വന- സാസംസ്‌കാരിക സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന കര്‍മ്മ സംഘമായി ടീം ഒലീവ് മാറുമെന്ന് തങ്ങള്‍ പറഞ്ഞു. 

രണ്ട് മാസം കൊണ്ട് സംസ്ഥാനത്തെ പതിമൂവ്വായ്യിരം ടീം ഒലീവിനും സമഗ്ര പരിശീലനം നല്‍കും. സസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് തുറാബ് തങ്ങള്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. ക്യാമ്പ് അമീര്‍ റഹ്മത്തുള്ള സഖാഫി, പള്ളങ്കോട് സഅബ്ദുല്‍ ഖാദര്‍ മദനി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍, സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു. ആര്‍ ഹൂസൈന്‍ സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. 

വിവധ സെഷനുകള്‍ക്ക് സംസ്ഥാന സാരധികളായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊവല്ലം, മുഹമ്മദ് പറവൂര്‍, ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ പടിക്കല്‍, ഇബ്രാഹിം തൃശൂര്‍, ജബ്ബാര്‍ സഖാഫി, ബഷീര്‍ പറവന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് ഞായര്‍ ഉച്ചയോടെ പരിപാടി സമാപ്പിക്കും.

Post a Comment

0 Comments