NEWS UPDATE

6/recent/ticker-posts

സാഹോദര്യത്തിന്റെ വാതിലുകള്‍ തുറന്ന് മാങ്ങാട് ഖിളര്‍ ജുമാമസ്ജിദ്‌

ഉദുമ: പുതുക്കിപ്പണിത പള്ളിയിലേക്ക് ഉദ്ഘാടനത്തിനു മുന്‍പ് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്ത് ജമാഅത്ത് കമ്മിറ്റി. മാങ്ങാട് ഖിളര്‍ ജുമാമസ്ജിദാണ് മത സാഹോദര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടത്.[www.malabarflash.com]


പരിസരത്തെ വീടുകള്‍, ക്ഷേത്രങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാ ഹികളും സംഘാടകരും ക്ഷണക്കത്തുമായി എത്തിയിരുന്നു. പള്ളി നേരില്‍ കാണാനായി ഒട്ടേറെ പേര്‍ വ്യാഴാഴ്ച എത്തി.

നവംബര്‍ 22 ന് വൈകുന്നേരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് . 25 വരെ മതപ്രഭാഷണവും സംഘടിപ്പിച്ചിററുട്ട്.

പ്രദേശത്തെ ഇതര മതസ്ഥരായ സ്ത്രീകളാണ് വ്യാഴാഴ്ച മസ്ജിദ് കാണാന്‍ എത്തിയതില്‍ ഏറെയും. മാങ്ങാട് ഭജനമന്ദിരം പ്രസിഡണ്ട് കോട്ടന്‍ മാങ്ങാട്, പാലക്കുന്ന് ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം രാജേഷ് പള്ളിക്കര, മാങ്ങാട് രകത്വശ്വരി ക്ഷേത്ര പ്രസിണ്ട്  കണ്ണന്‍ മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി.ലക്ഷ്മി, പഞ്ചായത്ത് അംഗം ബീവി മാങ്ങാട്, ബ്ലോക്ക്പഞ്ചായത്ത് അംഗം വിജയന്‍ മാങ്ങാട്, മുന്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ മുഹമ്മദാലി, എം.ലീല, വില്ലേജ് ഓഫിസര്‍ സിന്ധു.കെ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളായ ഹക്കീം കുന്നില്‍, കെ.രക്തനാകരന്‍, ബി.കൃഷ്ണന്‍, തിലകരാജന്‍, എം.ബി.ബാലകൃഷ്ണന്‍, പ്രഭാകരന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ കോര്‍ണര്‍ സ്റ്റോര്‍, ഡോ. നിവ്യ സുധീഷ്, രാജഗോപാലന്‍ കെട്ടിനുള്ളില്‍, നിതിന്‍ രാജ് മാങ്ങാട്, കുഞ്ഞിക്കണ്ണന്‍ കായലം വളപ്പ്, നിമിഷ ശാന്തി തുടങ്ങി നാടിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇവരെ മധുരം നല്‍കിയാണ് കമ്മിററി ഭാരവാഹികള്‍ സ്വീകരിച്ചത്.

1951 ലാണ് മാങ്ങാട് ഖിളര്‍ മസ്ജിദ് സ്ഥാപിതാമയത്. അന്ന് ഓല മേഞ്ഞതായിരുന്നു. 1978-ലാണ് ഓടിട്ട ഇരുനില മസ്ജിദ് പുതുക്കി നിര്‍മിച്ചത്. തുടര്‍ന്ന് കാലപ്പഴക്കവും ബലക്ഷയവും മൂലം മസ്ജിദ് വീണ്ടും പുതുക്കി പണിയാന്‍ 2017ല്‍ തീരുമാനിക്കുകയായിരു ന്നു. 3 വര്‍ഷത്തിനുള്ളില്‍ നിര്‍മാ ണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കോവി ഡ് ഒരു വര്‍ഷം വൈകിപ്പിച്ചു. 

15000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ ണമാണു പുതുക്കി പണിത മസ്ജിദിനുള്ളത്. മാങ്ങാട് ജമാ അത്തിന് കീഴില്‍ 300 കുടുംബങ്ങളാണ് ഉളളത്.

Post a Comment

0 Comments