Top News

ദില്ലിയില്‍ വന്‍ സ്വര്‍ണവേട്ട; 42 കോടിയുടെ സ്വര്‍ണക്കടത്ത് പിടികൂടി

ദില്ലി: ദില്ലി ഗുരുഗ്രാമില്‍ വന്‍ സ്വര്‍ണവേട്ട . 42 കോടി വിലവരുന്ന 85 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടി. യന്ത്രഭാഗങ്ങള്‍ എന്ന വ്യാജേനയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]

ദില്ലി ഛത്താര്‍പുര്‍, ഗുഡ്ഗാവ് ജില്ലകളിലായിട്ടാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയ, തായ്വാന്‍ സ്വദേശികളാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം  ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി വിലവരുന്ന 2.5 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ 16ന് വിമാനത്തിലെ ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

Post a Comment

Previous Post Next Post