Top News

വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ

കോട്ടയം:പാലാ കൊല്ലപ്പള്ളി ആനക്കല്ലുങ്കല്‍ ഫിനാന്‍സില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് പണം തട്ടിയ ആള്‍ പിടിയില്‍. കോതമംഗലം രാമല്ലൂര്‍ സ്വദേശി ഞാലിപ്പറമ്പില്‍ പീറ്റര്‍ ദേവസി(43)യാണ് പോലീസ് പിടിയിലായത്. പാലാ എസ്എച്ച്ഒ. കെ പി തോംസണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 13 ന് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രണ്ട് വ്യാജ വളകള്‍ പണയം വെക്കുകയായിരുന്നു.[www.malabarflash.com]


പ്രതിക്കെതിരെ കോതമംഗലം, പെരുമ്പാവൂര്‍, ആലുവ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ കോടനാട്, മേലുകാവ് സ്റ്റേഷന്‍ പരിധികളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായും ഇതുവരെയും ധനകാര്യ സ്ഥാപനങ്ങള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞിട്ടില്ല എന്നും സമ്മതിച്ചു.

പ്രതി കേരളത്തിലെ വിവിധ ജില്ലകളില്‍ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡും ഉരുപ്പടികളും നിര്‍മ്മിച്ചു നല്‍കിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post