NEWS UPDATE

6/recent/ticker-posts

ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ബംഗളൂരു: കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി എന്‍ കെ മുഹമ്മദ് ശാഫി സഅദി തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരു കന്നിംഗ്ഹാം റോഡിലെ വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ പത്ത് അംഗങ്ങളില്‍ ആറു പേര്‍ ശാഫി സഅദിക്ക് അനുകൂലമായി വോട്ട് ചെയ്തു.[www.malabarflash.com]


അഡ്വ. ആഷിഖ് അലിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മുന്‍ ചെയര്‍മാനായിരുന്ന ഡോ. യൂസുഫ് മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

കര്‍ണാടക സ്റ്റേറ്റ് മുസ്‌ലിം ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശാഫി സഅദി 2010ലും 2016ലും സ്റ്റേറ്റ് എസ് എസ് എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് വഖ്ഫ് ബോര്‍ഡ് അംഗമാകുന്നത്.

കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. മുഹമ്മദ് മുസമ്മില്‍ എന്നയാളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. പരാതിക്കാരന് ആവശ്യമെങ്കില്‍ മൂന്ന് മാസത്തിനകം വഖ്ഫ് നിയമത്തിലെ സെഷന്‍ 83 പ്രകാരം ട്രൈബ്യൂണലില്‍ വിഷയം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

ഡോ. നാസീം ഹുസൈന്‍ എം പി, മുന്‍ മന്ത്രിയും എം എല്‍ എയുമായ തന്‍വീര്‍ സേട്ട്, ഖനീ്‌സ് ഫാത്തിമ എം എല്‍ എ , കര്‍ണാടക ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. ആസിഫ് അലി, അഡ്വ. റിയാസ്ഖാന്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ജി യാഖൂബ് യൂസുഫ് ഷിമോഗ, മുതവല്ലി വിഭാഗത്തില്‍ നിന്ന് അന്‍വര്‍ ബാഷ, മന്‍സൂര്‍ അലി, ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഖാസി നഫീസ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. നവീന്‍ രാജ് സിംഗ് ഐ എ എസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments