NEWS UPDATE

6/recent/ticker-posts

സിഗ്നിഫിക്കന്റ് ലീഗ് റുഅൽ ഇൻറർനാഷണൽ ഇംഗ്ലീഷ് സാഹിത്യ അവാർഡ് ഡോക്ടർ റുഖ്യക്ക്

കാഞ്ഞങ്ങാട്: ലോകരാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവികൾക്ക് സിഗ്നിഫിക്കന്റ് ലീഗ് ഇൻറർനാഷണൽ നൽകുന്ന 2021-ലെ റുഅൽ അവാർഡ്.  കാഞ്ഞങ്ങാട് നെഹ്റു കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻഡ് പ്രൊഫസറും മൊഗ്രാൽപുത്തൂർ സ്വദേശിനിയുമായ ഡോക്ടർ റുഖ്യ എം കെക്ക് ലഭിച്ചു.[ww
w.malabarflash.com] 

കഴിഞ്ഞ ഏപ്രിൽ മാസം ഒന്നു മുതൽ 30 വരെ സിഗ്നിഫിക്കന്റ് ലീഗ് സംഘടന നൽകുന്ന ഓരോ വിഷയങ്ങളിലും കവിതാസമാഹാരം എഴുതി പുർത്തികരിച്ച് നൽകിയവർക്ക് മാത്രമേ അവസാന റൗണ്ടിൽ എത്തുകയുള്ളൂ ലോകരാജ്യങ്ങളിലെ പ്രഗൽഭരായ ഒട്ടുമിക്ക ഇംഗ്ലീഷ് സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ഈ മത്സരത്തിൽ ആയിരങ്ങളെ പിന്തള്ളിയാണ് ഡോക്ടർ റുഖ്യ  ഈ അവാർഡ് കരസ്ഥമാക്കിയത്. 

സമകാലിക ഇന്ത്യയുടെ സ്ത്രീ ശാക്തീകരണത്തിനായി എഴുതിയ ഇംഗ്ലീഷ് സാഹിത്യത്തിന് കമലദാസ് പുരസ്കാരം 2020 ലഭിച്ചിരുന്നു.  ഇന്ത്യയിലെ പ്രഗൽഭരായ സ്ത്രീ ഇംഗ്ലീഷ് എഴുത്തുകാരുടെ പട്ടികയിൽ ഡോക്ടർ റുഖ്യയ എം കെ 2016 ഇടംപിടിച്ച എഴുത്തുകാരിയാണ്.  

2011-ൽ യാഹു ഡോട്ട് കോം ലോകത്തെ മികച്ച 1000 ഇംഗ്ലീഷ് എഴുത്തുകാരിൽ ഡോക്ടർ റുഖ്യ ഉൾപ്പെടുത്തിയിരുന്നു സിഗ്നിഫിക്കന്റ് ലീഗ് ഇൻറർനാഷണൽ ലോകരാജ്യങ്ങളിലെ ഇംഗ്ലീഷ് സാഹിത്യകാരന്മാർക്കു അവരുടെ കഴിവ് തെളിയിക്കുവാനുള്ള വേദിയാണ് മുൻ ഇന്ത്യൻ എയർലൈൻസ് ഉദ്യോഗസ്ഥൻ മൊഗ്രാൽ പുത്തൂരിലെ എം മുഹമ്മദ് കുഞ്ഞിയുടെയും മറിയമ്മ എം കെ യുടെയും മകളാണ് റുഖ്യ എം.കെ.

Post a Comment

0 Comments