NEWS UPDATE

6/recent/ticker-posts

യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യോഗി എവിടെ മത്സരിച്ചാലും അവിടെ താനും മത്സരിക്കുമെന്നാണ് പ്രഖ്യാപനം.[www.malabarflash.com]


തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനേക്കാള്‍ നല്ലത് തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ അഭിപ്രായത്തിലും അദ്ദേഹം പ്രതികരിച്ചു. ഒന്നുകില്‍ യോഗിക്ക് എതിരെ മായാവതി മത്സരിക്കണം അല്ലെങ്കില്‍ തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഇടംപിടിക്കുകയല്ല പകരം യോഗിയെ നിയമസഭയില്‍ നിന്ന് പുറത്താക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിനായി പാര്‍ട്ടിക്ക് മത്സരിക്കാന്‍ സാധിക്കുന്ന എല്ലാ ഇടത്തും ദലിത്, മുസ്‌ലിം, പിന്നാക്ക ജാതി സമുദായത്തില്‍പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാതിരുന്നത് അന്ന് തനിക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാതിരുന്നതിനാലാണെന്നും, ഇന്ന് ആസാദ് സമാജ് പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

Post a Comment

0 Comments