Top News

സംസ്‌കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം സമ്മാനിച്ചു

ഖത്തർ: ഗൾഫ് പ്രവാസികൾക്കായി ഖത്തർ സംസ്‌കൃതി സംഘടിപ്പിച്ച സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ സമ്മാനിച്ചു. ഈ വർഷത്തെ പുരസ്‌കാര ജേതാവ് യു.എ.ഇ പ്രവാസിയായ എഴുത്തുകാൻ സാദിഖ് കാവിലിനു കോവിഡ് സാഹചര്യം കാരണം ഖത്തറിലേക്ക് വരാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ഖത്തറിലുള്ള സുഹൃത്ത് ഉണ്ണി കുലുക്കല്ലൂർ പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം.[www.malabarflash.com]

ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജൻ, സംസ്‌കൃതി ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി എ.കെ ജലീൽ എന്നിവർ ചേർന്ന് കൈമാറി.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 75 ചെറുകഥകളാണ് ഈ വർഷം പുരസ്കാര നിർണ്ണയത്തിന് പരിഗണിച്ചത്. ഇന്ത്യയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പ്രവാസി എഴുത്തുകാർ കഥകൾ അയച്ചിരുന്നു എങ്കിലും, നിലവിൽ ഗൾഫ് പ്രവാസികൾക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിൽ പരിഗണിക്കാൻ സാധിക്കുമായിരുന്നില്ല. കൂടുതൽ പ്രവാസി എഴുത്തുകാർക്ക് പങ്കെടുക്കാവുന്ന തരത്തിൽ കേരളത്തിനു പുറത്തുള്ള മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി സംസ്‌കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

സംസ്‌കൃതി പ്രസിഡണ്ട് അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി സ്വാഗതവും പുരസ്‌കാര സംഘാടക സമിതി കൺവീനർ ഇ എം സുധീർ, ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജൻ എന്നിവർ സംസാരിച്ചു. പുരസ്‌കാര നിർണ്ണയ സമിതി അംഗമായ സാഹിത്യകാരനും നിരൂപകനുമായ ഇ പി രാജഗോപാലൻ കഥകളെ വിലയിരുത്തിയും, പുരസ്‌കാര ജേതാവ് സാദിഖ് കാവിൽ മറുപടിപ്രസംഗവുമായും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post