ഹരിയാന: ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം നടന്നിരുന്ന സ്ഥലത്ത് ഗോവർധൻ പൂജ നടത്തി സൻയുക്ത് ഹിന്ദു സംഘർഷ് സമിതി. ബി.ജെ.പി നേതാവ് കപിൽ മിശ്രയടക്കം വിവിധ പ്രാദേശിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.[www.malabarflash.com]
ഹൈന്ദവസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗുഡ്ഗാവിൽ നമസ്കാര സ്ഥലങ്ങൾക്കുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചിരുന്നു. െവള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എട്ടെണ്ണത്തിന്റെ അനുമതിയായിരുന്നു പിൻവലിച്ചത്.
ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ നമസ്കാര സ്ഥലങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടന്ന സാഹചര്യത്തിലായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നമസ്‌കാരം പള്ളിയിലോ ഈദ് ഗാഹിലോ സ്വകാര്യ സ്ഥലത്തോ നടത്താമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

Post a Comment