NEWS UPDATE

6/recent/ticker-posts

80 കവര്‍ച്ചക്കാര്‍ ഒന്നിച്ചെത്തി, 1 മിനിറ്റിനുള്ളില്‍ ആഡംബര കട കാലിയാക്കി

അമേരിക്കയിലെ പ്രശസ്തമായ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ വന്‍കവര്‍ച്ച. സാന്‍ഫ്രാസിസ്‌കോയിലാണ് 25-ലേറെ കാറില്‍ പാഞ്ഞെത്തിയ എണ്‍പതു കവര്‍ച്ചക്കാര്‍ മുഖംമൂടികളണിഞ്ഞ് ആയുധങ്ങളുമായി ഇരച്ചുകയറിവന്ന് ഒരു മിനിറ്റിനകം കവര്‍ച്ച നടത്തി അതേ കാറുകളില്‍ മടങ്ങിയത്.[www.malabarflash.com]

കടയിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ചശേഷം, അവിടെക്കണ്ടതൊക്കെ കവര്‍ന്നെടുത്ത് പുറത്തുനിര്‍ത്തിയിട്ട കാറുകളില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് അറിയിച്ചു. എന്നാല്‍, ഇവര്‍ കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് എന്‍ ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സാന്‍ഫ്രാസ്‌സിസ്‌കോയുടെ 32 കിലോ മീറ്റര്‍ അകലെയുള്ള ഷോപ്പിംഗ് മേഖലയായാ സാന്‍ഫ്രാന്‍സിസ്‌കോ ബേ പ്രദേശത്താണ് സംഭവം. വാള്‍നട്ട് ക്രീക്കിലെ ബ്രോഡ്‌വേ പ്ലാസ ഔട്ട്‌ഡോര്‍ മാളിലുള്ള നോര്‍ദ്‌സ്‌ഡ്രോം സ്‌റ്റോറിലാണ് ഒറ്റ മിനിറ്റിനകം വന്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച. ഇവിടെയുള്ള രണ്ട് ജീവനക്കാര്‍ക്ക് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആസൂത്രിതമായി നടന്ന കവര്‍ച്ചയായിരുന്നു ഇതെന്ന് പോലീസ് വ്യക്തമാക്കി.

എന്‍ ബി സി ബേ ഏരിയ റിപ്പോര്‍ട്ടര്‍ ജോഡി ഹെര്‍ണാണ്ടസ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. താന്‍ കവര്‍ച്ചയ്ക്ക് ദൃക്‌സാക്ഷിയാണെന്ന് അവര്‍ പറയുന്നു. 25 ഓളം കാറുകള്‍ തെരുവിലേക്ക് പാഞ്ഞെത്തുകയും അതിലുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലേക്ക് കുതിക്കുകയുമായിരുന്നു. ഇവിടെനിന്നും സാധനങ്ങളുമെടുത്ത് അതിവേഗം കവര്‍ച്ചക്കാര്‍ പുറത്തുനിര്‍ത്തിയിട്ട കാറുകളില്‍ രക്ഷപ്പെട്ടതായി ജോഡി ഹെര്‍ണാണ്ടസ് പറയുന്നു. ഇവര്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ മുഖംമൂടിധരിച്ച അനേകം പേര്‍ കൈയില്‍ ബാഗുകളും സാധനങ്ങളുമായി സ്‌റ്റോറില്‍ നിന്ന് പാഞ്ഞിറങ്ങി കാറുകളിലേക്ക് കയറി തടിതപ്പുന്നത് കാണാം.

കവര്‍ച്ചക്കാര്‍ കയറിയ ഉടന്‍ തന്നെ ജീവനക്കാര്‍ പോലീസുകാരെ വിളിച്ച് വിവരമറിയിച്ചിരുന്നു. അതിവേഗം പോലീസ് കുതിച്ചു വന്നെങ്കിലും അതിനും മുമ്പേ ഒരു നിമിഷത്തിനുള്ളില്‍ തന്നെ കവര്‍ച്ചക്കാര്‍ സ്ഥലം കാലിയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പട്ട് മൂന്ന് പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവിടത്തെ സിസിടിവി ക്യാമറകള്‍ പരിശാധിച്ച് കവര്‍ച്ചക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments