NEWS UPDATE

6/recent/ticker-posts

അവിഹിതബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കി; ഭാര്യയും സുഹൃത്തുക്കളും കൗമാരക്കാരുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: അവിഹിതബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭാര്യയും സുഹൃത്തുക്കളും കൗമാരക്കാരും ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കുന്താപുരം അമ്പാരു മൊഡുബാഗെ വിവേക് നഗറിലെ നാഗരാജിനെ(36) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ മമത (34), സുഹൃത്തുക്കളായ കുമാര്‍, ദിനകര്‍ എന്നിവരെയും രണ്ട് കൗമാരക്കാരെയുമാണ് കുന്താപുര പോലീസ് അറസ്റ്റ് ചെയ്തത്. മമതയെയും സുഹൃത്തുക്കളെയും കോടതി റിമാണ്ട് ചെയ്തു. കൗമാരക്കാരെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. 

ഒക്ടോബര്‍ 18ന് വൈകുന്നേരം 6.30നും ഒക്ടോബര്‍ 19ന് രാവിലെ 6 മണിക്കും ഇടയിലുള്ള സമയത്ത് ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ചതായി കാണിച്ച് മമത നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യത്തിന് അടിമയായിരുന്ന നാഗരാജ് ജീവിതത്തില്‍ നിരാശനായിരുന്നെന്നും അതിനാല്‍ തന്നെ ആത്മഹത്യ ചെയ്തതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാഗരാജിന്റെ സഹോദരി നാഗരത്‌നയും മറ്റ് ചില ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു.

ശങ്കരനാരായണ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ ശരീരത്തിലും കഴുത്ത് ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉള്ളതായി കുടുംബാംഗങ്ങള്‍ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന് സംശയിച്ച് നാഗരത്‌ന പോലീസില്‍ പരാതി നല്‍കി. 

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാഗരാജ് തന്നെ വിളിച്ച് തന്റെ ഭാര്യയും മറ്റ് ചിലരും തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞതായി നാഗരത്‌ന പറഞ്ഞു. കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ നാഗരാജിന്റെ ഭാര്യയെ പോലീസ്‌ചോദ്യം ചെയ്തു. മറ്റ് നാലുപേരുടെ സഹായത്തോടെ താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയാണെന്ന് മമത പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു.




ശിവമോഗ ജില്ലക്കാരനായ നാഗരാജും മമതയും പത്ത് വര്‍ഷം മുമ്പ് പ്രണയിച്ചാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Post a Comment

0 Comments