കണ്ണൂര്‍: സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസില്‍ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. അരിയില്‍ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെയാണ് വെറുതെവിട്ടത്. പി.ജയരാജന്‍, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി.[www.malabarflash.com]
തളിപ്പറമ്പ് അരിയില്‍ പ്രദേശത്ത് വച്ച് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Post a Comment