NEWS UPDATE

6/recent/ticker-posts

അനന്തം പൊന്നോണം 2021 ' ബ്രോഷർ പ്രകാശനം ചെയ്തു

അജ്മാൻ: തിരുവനന്തപുരം ജില്ലക്കാരുടെ യു.എ.ഇ ലെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം നവംബർ 5ന് ഷാർജ മുവൈലയുള്ള സഫാരി മാളിൽ നടക്കും.[www.malabarflash.com] 

ഓണാലോഷത്തിൻ്റെ ബ്രോഷർ പ്രകാശനം സുപ്രസിദ്ധസിനിമ താരം ശ്രീ . സുരാജ് വെഞ്ഞാറമൂട് നിർവ്വഹിച്ചു.വിവിധ കല പരിപാടികളും, ഓണസദ്യയും ,സാസ്കാരിക സമ്മേളനവും, ക്ലാസിക്കൽ ഡാൻസും, ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ അനന്തപുരിയുടെ ഉപഹാരം രക്ഷാധികാരി ബാബു വർഗ്ഗീസും പ്രസിഡൻ്റ് ചന്ദ്രാ ബാബുവും ,രഞ്ജി.കെ. ചെറിയാനും കൂടി സുരാജ് വെഞ്ഞാറമൂടിന് സമർപ്പിച്ചു... ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, സെക്രട്ടറി പ്രഭാത് നായർ, ട്രഷറർ ബിജോയ് ദാസ്, വനിത കൺവീനർ സർഗ്ഗ റോയ്, ഷഫീഖ് വെഞ്ഞാറമൂട്, ബിബൂ ഷ് രാജ്,, രാജേഷ് സോമൻ, ആദിത്യ റോയ്,അഭിലാഷ്, എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments