Top News

നിയന്ത്രണം വിട്ട സൈക്കിള്‍ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിച്ച് 10 വയസുകാരന് ദാരുണാന്ത്യം

മുരിക്കാശേരി: സൈക്കിള്‍ അപകടത്തില്‍പ്പെട്ട് 10 വയസുകാരന്‍ മരിച്ചു. പ്രകാശ് കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകന്‍ എബിന്‍ ബേബിയാണ്  മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.[www.malabarflash.com]


ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ സമീപത്തെ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിക്കുകായിരുന്നു. പൈപ്പില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികില്‍സക്കായി തൊടുപുഴക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. 

ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിയാണ് എബിന്‍.

Post a Comment

Previous Post Next Post