Top News

സഹപ്രവർത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു, കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണി: രണ്ട് പേർ പിടിയിൽ

പെരിന്തൽമണ്ണ: സഹപ്രവർത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചൊവ്വാഴ്ച പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post