Top News

ഫാസിസത്തിൻ്റെ ഇരുട്ടിനെ സർഗാത്മക കൊണ്ട് തിരുത്തണം- പി സുരേന്ദ്രൻ

കാസറകോട്: സൂക്ഷ്മ വൈറസുകളെക്കാൾ ഭീകരമാണ് ഫാസിസ്റ്റ് വൈറസെന്ന് പ്രമുഖ കഥാകൃത്ത് പി.സുരേന്ദ്രൻ. എസ് എസ് എഫ് കാസറകോട് ജില്ലാ ഇരുപത്തി എട്ടാമത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

രാജ്യത്തിന്റെ ചരിത്രത്തെയും സ്മാരകങ്ങളെയും കാവി വൽകരിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുരത്താൻ ഇത്തരം സർഗാത്മകത കൊണ്ട് സാധിക്കണം. പൊതുമേഖല സ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് പൊതുജനങ്ങളുടെ വികാരം മനസ്സിലാക്കാനാവില്ല. കൊറോണ കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറക്കത്തിന് ആശ്വാസം പകരുകയാണ് എസ് എസ് എഫ് സാഹിത്യോത്സവുകൾ.

എസ് വൈ എസ് മുൻ ജില്ലാ പ്രസിഡൻ്റ് സയ്യിദ് പി എസ് ആറ്റക്കോയ ബാ ഹസൻ തങ്ങളുടെ പ്രാർത്ഥനയോട് കൂടി ആരംമ്പിച്ച പരിപാടിയിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബാദുഷ ഹാദി അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രസംഗം നടത്തി.

സയ്യിദ് മുനീർ തങ്ങൾ,ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സി എൽ ഹമീദ്, അഹ്മദ് ബണ്ടിച്ചാൽ, ഇസ്മാഈൽ സഅദി പാറപ്പള്ളി, ഇബ്രാഹീം സഅദി മളി, നൂർ മുഹമ്മദ് ഹാജി തുടങ്ങിയവർ വിവിധ അവാഡുകൾ സമ്മാനിച്ചു.

സ്വാദിഖ് ആവളം,അസീസ് സഖാഫി മച്ചംമ്പാടി, ഹാരിസ് ഹിമമി പരപ്പ, അസീസ് സൈനി സംബന്ധിച്ചു. സംഷാദ് ബേക്കൂർ സ്വാഗതവും ഫാറൂഖ് സഖാഫി എരോൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post