Top News

ഇഡി വിളിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; ചന്ദ്രിക കള്ളപ്പണക്കേസിൽ മൊഴിയെടുപ്പ് പൂർത്തിയായി

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.[www.malabarflash.com]

എൻഫോഴ്സ്മെൻ്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിർന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്നാണ് അവകാശവാദം.

Post a Comment

Previous Post Next Post