NEWS UPDATE

6/recent/ticker-posts

കോഴക്കേസ്: ഫോൺ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച്; സുരേന്ദ്രനെ വീണ്ടും ചോദ്യംചെയ്യും

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ നിർണായക തെളിവുകളിലൊന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രൻ ഇപ്പോഴും ആ മൊബൈൽ ഫോൺ ഉപയോഗിക്കുന്നെന്ന് കണ്ടെത്തി.[www.malabarflash.com]

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ. സുന്ദര നാമനിർദേശ പത്രിക പിൻവലിക്കാൻ അപേക്ഷ തയ്യാറാക്കിയ കാസർകോട്ടെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

കേസിൽ ബി.ജെ.പി. കാസർകോട് ജില്ലാ മുൻ പ്രസിഡന്റ് വി. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷററും സുരേന്ദ്രന്റെ അടുത്ത സുഹൃത്തുമായ സുനിൽ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെക്കൂടി പ്രതിചേർത്തു. തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.

Post a Comment

0 Comments