NEWS UPDATE

6/recent/ticker-posts

യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴ

അബുദാബി: യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിർദേശിച്ചിട്ടും പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ നടപടിയുണ്ടാകും. നിശ്ചിത ദിവസങ്ങളിൽ കോവിഡ് നിർണയത്തിനു സാംപിൾ നൽകാതിരുന്നാലും പിഴ ചുമത്തുമെന്നു വ്യക്തമാക്കി.[www.malabarflash.com]


കോവിഡ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ചയ്ക്കകം സർക്കാർ ലാബുകളിൽ എത്തിയില്ലെങ്കിൽ 1,000 ദിർഹമാണ് പിഴ. അധികൃതരുടെ അനുമതി കൂടാതെ കോവിഡ് പരിശോധന നടത്തുകയോ സാംപിളുകൾ ശേഖരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 20,000 ദിർഹം പിഴ ചുമത്തും.

നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്തി സ്ഥാപനം അടപ്പിക്കും. ആദ്യഘട്ടത്തിൽ 3 മാസത്തേക്കാണ് അടപ്പിക്കുക. നിയമ ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്താകും തുടർനടപടികൾ.

Post a Comment

0 Comments