Top News

ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിതൃസഹോദരനെതിരെ കേസ്

കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇളയച്ഛനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃസഹോദരനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.[www.malabarflash.com] 

മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവച്ചു ഭർതൃസഹോദരൻ ആറു വയസ്സുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. തളിപ്പറമ്പ് സ്വദേശിനിയാണ് അമ്മ.

രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

കുട്ടിയില്‍നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍‍വച്ച് അമ്മ തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാൽ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പോലീസിന്‍റെ തീരുമാനം.

Post a Comment

Previous Post Next Post