NEWS UPDATE

6/recent/ticker-posts

റെഡ്മി കെ50 സ്മാര്‍ട്‌ഫോണ്‍ ഉടന്‍ അവതരിപ്പിക്കും

ഷവോമി തങ്ങളുടെ പുതിയ റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത് അതിവേഗ ചാര്‍ജിങ് സപ്പോര്‍ട്ടുമായിട്ടാണ്. റെഡ്മി കെ50 എന്ന സ്മാര്‍ട്ട്‌ഫോണില്‍ ആയിരിക്കും ഈ ഫീച്ചര്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.[www.malabarflash.com]


ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 പ്രോസസറുമായിട്ടായിരിക്കും റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക. ഈ സ്മാര്‍ട്ട്ഫോണില്‍ 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയും ഉണ്ടായിരിക്കും. 1080p എഫ്എച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള ഡിസ്‌പ്ലെയായിരിക്കും ഇതില്‍ ഉണ്ടാവുക.

ലീക്ക് റിപ്പോര്‍ട്ട് അനുസരിച്ച് റെഡ്മി കെ50 സീരീസ് 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി പുറത്തിറങ്ങും. പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി കെ50 സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കുന്ന ഐപി 68 റേറ്റിങുമായിട്ടായിരിക്കും വരുന്നത്. സാധാരണ ഇയര്‍പീസിനും താഴെയുള്ള ഫയറിംഗ് സ്പീക്കര്‍ അലൈന്‍മെന്റിനും പകരം സിമെട്രിക്കല്‍ സ്റ്റീരിയോ സ്പീക്കറുകളായിരിക്കും ഈ ഡിവൈസുകളില്‍ ഉണ്ടാവുക എന്നും ലീക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെഡ്മി കെ50 സീരീസില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായിരിക്കും. ഹൈ എന്‍ഡ് മോഡലിന് വരാനിരിക്കുന്ന ഫ്‌ലാഗ്ഷിപ്പ് പ്രോസസറായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 898 എസ്ഒസിയില്‍ പ്രവര്‍ത്തിക്കും. റെഡ്മി കെ50 സീരീസിലെ മിഡ് വേരിയന്റ് നിലവിലുള്ള മുന്‍നിര പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയില്‍ പ്രവര്‍ത്തിക്കും. ഈ സീരിസിലെ ലോ-എന്‍ഡ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസി ആയിരിക്കും കരുത്ത് നല്‍കുന്നത്.

Post a Comment

0 Comments